‘തിരികെ സ്കൂളിലേക്ക്’ രക്ഷാകർതൃ പരിശീലനം സംഘടിപ്പിച്ചു

Nov 6, 2021

സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ രക്ഷാകർതൃപരിശീലനം സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബി.പി.മുരളി നിർവഹിച്ചു. കിളിമാനൂർ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ വി.എസ്.പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു.

തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാലയങ്ങളിൽ നടപ്പി ലാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്ഡെസ്കിനു വേണ്ട മാസ്ക്, ലോഷൻ, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിനായാണ് രക്ഷാകർതൃ പരിശീലനം സംഘടിപ്പിച്ചത്. വിദ്യാലയങ്ങളുടെ തനതു പ്രവർത്തനമായും രക്ഷാകർത്താക്കൾക്ക് തൊഴിൽ അവസരം എന്ന നിലയിലും ഈ പരിശീലനം പ്രയോജനപ്പെടുത്തണമെന്ന് എസ്.എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ പറഞ്ഞു.ഉപജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും രണ്ട് രക്ഷിതാക്കൾ വീതമാണ് പരിശീലനത്തിൽ പങ്കെടുത്തത്.

ബ്ലോക്ക്‌ പ്രോജക്ട് കോർഡിനേറ്റർ വി.ആർ. സാബു സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർ ജയലക്ഷ്മി. കെ.എസ് പദ്ധതി വിശദീകരണം നടത്തി. കിളിമാനൂർ ജി.എൽ.പി.എസ് പ്രഥമാധ്യാപകൻ നിസാർ എച്ച്, ബി.ആർ.സി പരിശീലകരായ വിനോദ്.ടി, വൈശാഖ്. കെ. എസ്, ഷാനവാസ്‌.ബി, ക്ലസ്റ്റർ കോർഡിനേറ്റർ മായ.ജി. എസ് എന്നിവർ ആശംസകൾ നേർന്നു. ക്ലസ്റ്റർ കോർഡിനേറ്റർ ജയശങ്കർ.ജി നന്ദി രേഖപ്പെടുത്തി.

LATEST NEWS