കെ എസ് ടി എ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

Oct 30, 2021

കിളിമാനൂർ : കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ അധ്യാപക സംഘടനയായ കെ എസ് ടി എ യുടെ 31-ാം വാർഷിക സമ്മേളത്തിനു മുന്നോടിയായി കിളിമാനൂർ ഉപജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.എട്ട് ബ്രാഞ്ചുകളിലായി അഞ്ഞൂറിലധികം പ്രതിനിധികളാണ് സമ്മേളനങ്ങളിൽ പങ്കെടുത്തത്.കോവിഡ് കാലത്തെ പ്രവർത്തന ങ്ങളിൽ മുൻപന്തിയിൽ നിന്ന അധ്യാപകരെ ആദരിച്ചു.എസ് എസ് എൽ സി , +2 പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്ക് അനുമോദനം നൽകി. സേവന കാലം പൂർത്തിയാക്കി വിരമിക്കുന്ന ഉപജില്ലാ പ്രസിഡന്റ് എൻ ജി സാജനെ പൊന്നാട അണിയിച്ച് ആദരിച്ചു.സംസ്ഥാന ഫിലിം അവാർഡ് ജേതാവായ ബാലതാരം നിരഞ്ജന് കെ എസ് ടി എ ഉപജില്ലാ കലാവേദിയുടെ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ സാക്ഷര കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ദോഷങ്ങളക്കം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ സമ്മേളനം ചർച്ച ചെയ്തു. കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജവാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി ആർ സാബു, കെ വി വേണുഗോപാൽ,എം എസ് ശശികല, കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, ഉപജില്ലാ സെക്രട്ടറി എസ് സുരേഷ്കുമാർ, പ്രസിഡന്റ് എൻജി സാജൻ എന്നിവർ ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസ മേഖലയിലാകെ ഉണ്ടായ നേട്ടങ്ങൾ സമൂഹം ഏറ്റെടുത്തതിന്റെ ഭാഗമായി 8 ലക്ഷത്തോളം വിദ്യാർത്ഥികൾ പൊതു വിദ്യാലയത്തിലെത്തിയതായും സമ്മേളനം വിലയിരുത്തി.

എട്ട് ബ്രാഞ്ച് സമ്മേളനങ്ങൾ തിരഞ്ഞെടുത്ത സെക്രട്ടറി,പ്രസിഡന്റ് ക്രമത്തിൽ
കിളിമാനൂർ : ബി ഉണ്ണികൃഷ്ണൻ (ഗവ എച്ച് എസ് എസ് കിളിമാനൂർ) , രാഖി രാധാകൃഷണൻ (ആർ ആർ വി ജി എച്ച് എസ് എസ് കിളിമാനൂർ)
പഴയകുന്നുമ്മൽ : അജേഷ് എ (ഗവ. ഠൗൺ യു പി എസ് കിളിമാനൂർ ), യഹിയ ഖാൻ ബി(എസ് എൻ വി യു പി എസ് പുളിമാത്ത്)
കൊടുവഴന്നൂർ : കെ.വിജയകുമാർ (എസ് കെ വി യു പി എസ് പുല്ലയിൽ) അനുപ് ശശി (ഗവ എച്ച് എസ് എസ് കൊടുവഴന്നൂർ )
കരവാരം: നൂതൻ വി എസ് (ഗവ എൽ പി എസ് മേവർക്കൽ),മുഹമ്മദ് ജലീൽ (എം ജി യു പി എസ് തോട്ടക്കാട്)
പള്ളിക്കൽ : ജിനു ജെ ജോൺ (ഗവ എൽ പി എസ് പകൽ ക്കുറി) ജി.വിപിൻ(ഗവ വി എച്ച് എസ് എസ് പകൽക്കുറി.
മടവൂർ :ലതാ കുമാരി ആർ, സതീഷ് കുമാർ എസ്(എൻ എസ് എസ് എച്ച് എസ് മാവൂർ)
നാവായിക്കുളം :ഹരിശങ്കർ (എസ് കെ വി എച്ച് എസ് എസ് കടമ്പാട്ടു കോണം),അരുൺ വി നായർ (എം ജി എം എൽ പി എസ് പറകുന്ന് )
പോങ്ങനാട് :താഹിർ എ എസ് (പി വി യു പി എസ് പുതുമംഗലം) ജോഷി ജെ എസ് (ഗവ എച്ച് എസ് എസ് പോങ്ങനാട്)

LATEST NEWS
കെ. രാധ (78) അന്തരിച്ചു

കെ. രാധ (78) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ...

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ....