ക്ഷേത്ര കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

Mar 28, 2022

കിളിമാനൂർ: കിളിമാനൂർ തമ്പുരാട്ടിപ്പാറ ശ്രീപാർവതിക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. നഗരൂർ കൊടുവൻമല കല്ലിങ്കൽ ചരുവിള പുത്തൻ വീട്ടിൽ രതീഷ് (25) ആണ് പോലീസിന്റെ പിടിയിലായത്.

മാർച്ച് 18ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം. തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപ കവർച്ച ചെയ്തിരുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ തെളിവുകൾ സ്വീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ് ഡിസുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ഷജീം, സിപിഒമാരായ പ്രദീപ്, ഷാജി, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

cake tower new
LATEST NEWS
കർഷകർക്ക് ആശ്വാസവുമായി സർക്കാർ; വിളനാശ പരിഹാരത്തിനും ഇൻഷുറൻസിനും 119.87 കോടി അനുവദിച്ചു

കർഷകർക്ക് ആശ്വാസവുമായി സർക്കാർ; വിളനാശ പരിഹാരത്തിനും ഇൻഷുറൻസിനും 119.87 കോടി അനുവദിച്ചു

തിരുവനന്തപുരം: വിളനാശം സംഭവിച്ച കർഷകർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. വിളനാശത്തിനുള്ള അടിയന്തിര...

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം. ഭക്തിസാന്ദ്രമായ...

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക...