കിളിമാനൂർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ അംഗണവാടി കെട്ടിടത്തിൻ്റെ ചുറ്റ് മതിൽ ഇടിഞ്ഞ് വീണു. നഗരൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട അംഗണവാടി (96) ൻ്റെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസം രാത്രി നിലംപൊത്തിയത്. കൊടുവൻ മലയിലെ ലക്ഷം വീട് കോളനിക്ക് മുകൾ തട്ടിലാണ് അംഗണവാടി സ്ഥിതി ചെയ്യുന്നത്. സംഭംവം നടന്നത് രാത്രി ആയതിനാൽ വൻ അപകടം ഒഴിവായി. വൻ ശബ്ദം കേട്ട് കോളനിക്കാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മതിൽ ഇടിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വാർഡ് മെബർ നിസാമുദ്ദീൻ നാലപ്പാട്ടിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മെബർ സ്ഥിതിഗതികൾ വിലയിരുത്തി അധികൃതരെ അറിയിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബി ശ്രീരാജ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ എന്നിവർ സംഭംവ സ്ഥലം സന്ദർശിച്ചു.

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം...