കിളിമാനൂർ വാലഞ്ചേരി പ്രധാന റോഡിൽ നിന്നും ഐരുമൂല ക്ഷേത്രം, വിളയ്ക്കാട്ടുകോണം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം തകർന്ന് ഗതാഗത യോഗ്യമല്ലാതായിത്തീർന്നിട്ട് നാളുകളേറെയായി. മുൻപ് പ്രസ്തുത റോഡ് റീ ടാർ ചെയ്തപ്പോൾ റോഡ് ആരംഭിക്കുന്ന കേവലം അൻപത് മീറ്ററോളം ദൂരം ടാർ ചെയ്യാതിരുന്നതാണ് വലിയ കുഴികൾ രൂപപ്പെട്ട് ഇതുവഴിയുള്ള യാത്ര തന്നെ തടസ്സപ്പെടാൻ കാരണമായത്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞതോടെ കുഴിയുടെ ആഴം മനസിലാകാതെ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. അടിയന്തരമായി റോഡിലെ കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കണമെന്ന് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുകയും ഗ്രാമപഞ്ചായത്തിൽ നിവേദനം നൽകുകയും ചെയ്തു.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....