കിളിമാനൂർ:സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാതെ തൊളിക്കുഴിയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് വീട് നിർമ്മിക്കാൻ ഭൂമി വാങ്ങി നല്കി തൊളിക്കുഴി കൂട്ടായ്മ. തൊളിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൽ വാഹിദിനും കുടുംബത്തിനുമാണ് അഞ്ച് സെന്റ് ഭൂമി 285000 (രണ്ട് ലക്ഷത്തി എൺപത്തിഅയ്യായിരം രുപയ്ക്ക് വാങ്ങി നൽകി തൊളിക്കുഴി കൂട്ടായ്മ വാങ്ങി നല്കിയത്.നിർധന കുടുംബം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് തൊളിക്കുഴിയിൽ വാടകയ്ക്ക് താമസമാരംഭിച്ചത്. സ്കൂളിൽഎട്ടിലും, പത്തിലും പഠിക്കുന്ന രോഗികളായ രണ്ടു പെൺമക്കളാണ് കൂടെയുള്ളത്. ഇവരുടെ രോഗിയായിരുന്ന മാതാവ് മാസങ്ങൾക്കുമുമ്പ് മരിച്ചിരുന്നു.അബ്ദുൽ വാഹിദും രോഗാതുരനാണ്.ലോട്ടറി കച്ചവടം നടത്തി കിട്ടുന്ന വരുമാനം ആണ് ആകെയുള്ള ജീവിതമാർഗം. നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ചികിത്സ നടത്തി വരുന്നത്.
കുടുംബത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കിയ തൊളിക്കുഴി വാട്സാപ്പ് കൂട്ടായ്മ,തൊളിക്കുഴി പ്രവാസി സൗഹൃദ വേദി, പ്രവാസി സാന്ത്വനം കൂട്ടായ്മ എന്നിവർ സംയുക്തമായി അംഗങ്ങളിൽ നിന്ന് തുക കണ്ടെത്തി രണ്ടു ലക്ഷത്തി എൺപത്തി അയ്യായിരം രൂപയ്ക്ക് അഞ്ച് സെന്റ് സ്ഥലം തൊളിക്കുഴിക്ക് സമീപം വാങ്ങിനൽകുകയായിരുന്നു.കൂട്ടായ്മയിലെ അംഗങ്ങളായ എ സൈഫുദ്ദീൻ, എ എം ഇർഷാദ്, എം തമീമുദ്ദീൻ, എ അനസ്, എം ഷംനാദ്, എ ആർ ഷമീം,എസ് ഫൈസി, എ ഷെഫീഖ്. എം ഫസിലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ തൊളിക്കുഴിയിൽ വെച്ച് വസ്തുവിന്റെ പ്രമാണം കൈമാറി.
ലൈഫ് പദ്ധതിയിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഒരു ഭവനം കൂടി കുടുംബത്തിന് ഒരുക്കി കൊടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് തൊളിക്കുഴി കൂട്ടായ്മ

മകനും പെണ്സുഹൃത്തും ചേര്ന്ന് അമ്മയെ റോഡില് വലിച്ചിഴച്ചു: വസ്ത്രങ്ങള് വലിച്ചുകീറി
ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെണ്സുഹൃത്തും അറസ്റ്റില്. വിതുര മേമല...