കൊല്ലമ്പുഴ പാർക്ക്: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കോൺഗ്രസ് പാലസ് വാർഡ് കമ്മിറ്റി

Mar 14, 2023

seena

കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനോടുള്ള നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാലസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ ജയകുമാർ അധ്യക്ഷത വഹിച്ചു. കോവിഡ് കാരണം അടച്ച പാർക്ക് രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾക്കുവേണ്ടി വരുന്ന വേനൽക്കാല അവധി സമയത്ത് വൃത്തിയാക്കി തുറന്നു നൽകിയില്ലെങ്കിൽ നഗരസഭയിലെ മുന്നിലേക്ക് പ്രതിഷേധ പരിപാടികൾ മാറ്റുമെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

മുൻസിപ്പൽ കൗൺസിലർ വി.മുരളീധരൻ നായർ, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക്‌ ഭാരവാഹികളായ ജി. ശശികുമാർ, ഇല്യാസ്,മുൻ കൗൺസിലർ ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി. എസ് കിരൺ കൊല്ലമ്പുഴ, മുൻ കൗൺസിലർ കെ. എസ്. സുമാമണി, ജയകുമാർ, അഭിജിത്ത്, സുവിൻ, നിതിൻ ജയൻ തുടങ്ങിയവർ നേതൃത്വo നൽകി.

cake tower new
LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച...

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ...