ആറ്റിങ്ങൽ കോയിക്കൽ ക്ഷേത്ര കലാപീഠത്തിൽ പ്രവേശനോത്സവം

Nov 6, 2021

ആറ്റിങ്ങൽ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കോയിക്കൽ ക്ഷേത്ര കലാപീഠത്തിൽ ക്ഷേത്ര കലകളായ പഞ്ചവാദ്യം, തകിൽ, നാദസ്വരം എന്നീ വിഷയങ്ങളിൽ പുതിയ ബാച്ചിലേക്കുള്ള ത്രിവത്സ ഡിപ്ലോമ കോഴ്സ് 2021 നവംബർ ഒൻപതാം തീയതി ആരംഭിക്കുന്നു.

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും നടക്കും. എംഎൽഎ ഒ.എസ് അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ എൻ വാസു ഉത്ഘാടനം ചെയ്യും. ക്ഷേത്ര കലാപീഠം ഡയറക്ടർ പ്രൊഫ.എൻ ഗോപിനാഥപിള്ള സ്വാഗതം പറയും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ കെ എസ് രവി, പി എം തങ്കപ്പൻ, നഗരസഭാ അധ്യക്ഷ അഡ്വ എസ് കുമാരി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...