സി ഐ റ്റി യുവിന്റെ നേതൃത്വത്തിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ (മാർച്ച് 12) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. തമ്പാനൂർ മാഞ്ഞാലികുളം കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി തൊഴിൽ, പൊതു വിദ്യാഭാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.


















