ഉത്തർപ്രദേശിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ അഴൂർ പോസ്റ്റ്ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെഎസ്കെടിയു മംഗലപുരം ഏര്യാ സെക്രട്ടറിയും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും കൂടിയായ ആർ അനിൽ ഉത്ഘാടനം ചെയ്തു.