കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി

Nov 18, 2026

സരൽ ബിൽ പിൻവലിക്കുക, നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.റ്റി.യു) ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി.

മാർച്ച് കെ.എസ്.കെ.റ്റി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.റ്റി.യു ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് ജവാദ് അധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ്, കെ.എസ.കെ.റ്റി.യു നേതാക്കളായ റ്റി.എൻ വിജയൻ, ഏര്യയാ സെക്രട്ടറി ആർ രാജു, പ്രസിഡൻ്റ് സി.എസ് അജയകുമാർ, ട്രഷറർ എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

LATEST NEWS