കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി അനുവദിച്ചു

Dec 11, 2023

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന്‌ ഒമ്പത്‌ മാസത്തിനുള്ളിൽ 1264 കോടി രൂപയാണ്‌ സഹായിച്ചത്‌.രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌.

ഒന്നാം പിണറായി സർക്കാർ നൽകിയത്‌ 4936 കോടി രൂപയാണ്. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9899 കോടിയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്.

LATEST NEWS