കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍

May 29, 2024

seena

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...