കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കാലാവസ്ഥാ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു
കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകക്ക് നൽകാൻ നടപടിയെടുക്കും. കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും. 23 ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.


















