തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 തോളം പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

Jul 6, 2025

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് പോയ ബസും നെയ്യാറിൽ നിന്നും കാട്ടാക്കടയിലേക്ക് വന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കുള്ളതായാണ് വിവരം. ഇടിച്ച ഒരു ബസിന്റെ ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കള്ളിക്കാട് പെരിഞ്ഞാംകടവിലാണ് അപകടം ഉണ്ടായത്.

നെയ്യാർ ഡാമിൽ നിന്നും കാട്ടാക്കടയിൽ വന്ന ബസിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അയാളെ പുറത്തിറക്കാനുള്ള ശ്രമമാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തുകയാണ്. ഇരു ബസുകളിലെയും ഉള്ളവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഇരു ബസുകളുടെയും മുൻ വശങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണ്.

LATEST NEWS
പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

കൊച്ചി: പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച...

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്...