ആശുപത്രിക്കു കൈത്താങ്ങായി ബോണ്ട്‌ സർവീസ് വാർഷികം

Dec 10, 2021

seena

കിളിമാനൂർ: സർവീസ് തുടങ്ങിയിട്ട് ഡിസംബർ 10 നു ഒരു വർഷം പൂർത്തിയാക്കിയ കിളിമാനൂർ കെഎസ്ആർടിസിയുടെ പോങ്ങനാട് -തിരുവനന്തപുരം ബോണ്ട്‌ സർവീസ്ന്റെ ഒന്നാം വാർഷികം യാത്രക്കാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോ അങ്കണത്തിൽ നടന്നു. ആഘോഷം കേക്ക് മുറിക്കൽ ചടങ്ങിൽ ഒതുക്കി ആശുപത്രികൾക്ക് സഹായമൊരുക്കാനുള്ള കൂട്ടായ്മയുടെ ശ്രമം വേറിട്ട കാഴ്ചയായി. വാർഷികത്തിന്റെ ഭാഗമായി വാമനപുരം സർക്കാർ സി എച്ച് സി യിലെ പാലിയേറ്റീവ് കെയറിലേക്ക് അത്യാവശ്യമായിരുന്ന വാഷിങ് മെഷീൻ സംഭാവന ആയി നൽകിയതിനൊപ്പം കൂട്ടായ്മയിലെ സന്നദ്ധരായ അംഗങ്ങൾക്കു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തുവാനുള്ള ക്രമീകരണവും ഏർപ്പെടുത്തുകയുണ്ടായി. കിളിമാനൂർ ഡിപ്പോയിലെ ജീവനക്കാരുടെ ജോലിഭാരം ലഘുകരിക്കുന്നതിലേക്കായി 10 ടിക്കറ്റ് മെഷീൻ ചാർജറുകളും സംഭാവന യായി നൽകി.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വാർഷിക ആഘോഷം രാവിലെ 8 മണിക്ക് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ യുടെ സംഭാവന ആയ വാഷിങ് മെഷീൻ വാമനപുരം സി എച്ച് സി സൂപ്രണ്ട് ഡോ.സജികുമാർ ഏറ്റുവാങ്ങി. കിളിമാനൂർ കെഎസ്ആർടിസി ഡി റ്റി ഓ സുരേഷ് കുമാർ, യാത്രക്കാരുടെ പ്രതിനിധി അഡ്വ ജയരാജ്‌ ജീവനക്കാരുടെ പ്രതിനിധി പ്രഭുൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന്റെ ഭാഗമായി ബസിലെ മുൻ ജീവനക്കാരെയും നിലവിലെ ജീവനക്കാരെയും ആദരിച്ചു. കൂട്ടായ്മ ക്കു വേണ്ടി ബിൻസി ബി എസ്‌ സ്വാഗതവും ബിജുലാൽ നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു’: മറുപടിയുമായി കെപി ശശികല

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു’: മറുപടിയുമായി കെപി ശശികല

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയ്ക്കെതിരെ സമൂഹ...