കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയർക്ക് സസ്‌പെൻഷൻ

Oct 20, 2021

കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.

LATEST NEWS
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും, ഞായറാഴ്ച കര തൊടും; കേരളത്തില്‍ അതിശക്തമായ മഴ, ജാഗ്രത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും, ഞായറാഴ്ച കര തൊടും; കേരളത്തില്‍ അതിശക്തമായ മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി...