ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ സർവീസ് നടത്തിപ്പിലെ അപാകതകളിൽ പ്രതിഷേധവുമായി കെഎസ്ടി എംപ്ലോയിസ് സംഘ്

Oct 26, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ സർവീസ് നടത്തിപ്പിലെ അപാകതകളിൽ പ്രതിഷേധവുമായി കെഎസ്ടി എംപ്ലോയിസ് സംഘ്. 2020 ജനുവരിയിൽ കോവിഡ് മഹാമാരിക്ക് മുൻപ് 100 ഷെഡ്യുളുകൾ സർവീസ് നടത്തിയിരുന്ന ആറ്റിങ്ങൽ ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനു ശേഷവും സർവീസുകൾ കാര്യക്ഷമമാക്കുവാനോ നിർത്തിവച്ച ഷെഡ്യുളുകൾ പുന:രാരംഭിക്കുവാനോ ഡിപ്പോ അധികാരികൾ തയ്യാറാവുന്നില്ലെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് ആരോപിക്കുന്നു.

ആറ്റിങ്ങൽ ഡിപ്പോയിലെ ജനോപകാരപ്രദമായിരുന്ന സർവീസുകൾ എത്രയും പെട്ടെന്ന് ആരംഭിക്കുകയും നവമ്പർ 1 ന് പൂർണ്ണമായും സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നതിന് വേണ്ടി 2020 ജനുവരിയിൽ നിലവിലുണ്ടായിരുന്ന എല്ലാം ഷെഡ്യുളുകളും പുന:രാരംഭിക്കുവാൻ കെഎസ്ടി എംപ്ലോയിസ് സംഘ് (bms) ആറ്റിങ്ങൽ യൂണിറ്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരുപാടികാലുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റെ വി.വിനു, സെക്രട്ടറി എൻ.പ്രിൻസ്, ഖജാൻജി എസ്.പി പ്രജിത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...