ആറ്റിങ്ങൽ: കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ കൃത്യമായി മൽകുക, 3 വർഷത്തെ ഉത്സവ ബത്ത കുടിശ്ശിക ഉടൻ നൽകുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കെഎസ്ആർടിസി പിഒ ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് കെ പി ആർ പോറ്റി ധർണ ഉത്‌ഘാടനം ചെയ്തു. വി എസ് രാഘുനാഥൻ നായർ (സെക്രട്ടറി), മണികണ്ഠൻ നായർ (ട്രഷറർ ), കൃഷ്ണൻ കുട്ടി (വൈസ് പ്രസിഡന്റ്), സംസ്ഥാന സമിതി അംഗം എം ജലാലുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗം എം എ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ...