ഒന്നര വർഷത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി രൂപ കടന്നു

Nov 23, 2021

seena

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം കോവിഡിന് ശേഷം ആദ്യമായി 5 കോടി രൂപ കടന്നു. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവ്വീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവ്വീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.

2020 മാർച്ച് 11 ന് ആണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവ്വീസ് നടത്തിയത്.

cake tower new
LATEST NEWS
‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര...