വനിതാജീവനക്കാരടങ്ങുന്ന വാട്‌സാപ്ഗ്രൂപ്പില്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

Nov 24, 2021

ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സി. ആറ്റിങ്ങല്‍ ഡിപ്പോയിലെ വനിതാജീവനക്കാരടങ്ങുന്ന വാട്‌സാപ് ഗ്രൂപ്പില്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. സാബു വീട്ടില്‍ വച്ച് സ്വയം ചിത്രീകരിച്ച വീഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃതസംഘടനയുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതായാണ് പരാതി. ഇത് സംബന്ധിച്ച് നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി.ഗിരീഷ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. പലജീവനക്കാരുടെയും മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിക്കാനിടയായത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗവ.അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...