പന്തം കൊളുത്തി പ്രകടനവുമായി കെഎസ്ടി എംപ്ലോയീസ് സംഘ്

Nov 11, 2021

കെഎസ്ആർടിസിയിൽ ശമ്പളം തീയതി 11ആയിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് ബിഎംഎസിൻെറ നേതൃത്വത്തിൽ ജീവനക്കാർ ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മറ്റെല്ലാ വിഭാഗം സർക്കാർ ജീവനക്കാർക്കും കൃത്യ സമയത്ത് മെച്ചപ്പെട്ട ശമ്പളം നൽകുമ്പോൾ തങ്ങളെ മാത്രം അവഗണിക്കുന്നതെന്തിനാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ ചോദിച്ചു.

ശമ്പളം അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിൽ ജില്ലാ പ്രസിഡന്റ് അജിത്ത്, യൂണിറ്റ് സെക്രട്ടറി പ്രിൻസ്,ഖജാൻജി പ്രജിത്ത്,മുരുകേശൻ, ഷാജി, വിനോദ്, സന്തോഷ്,സജി,അജയകുമാർ, ദുഷ്യന്തൻ തുടങ്ങി യവർ പങ്കെടുത്തു.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...