കെ.എസ്.ടി.എ എൽഡേഴ്സ് ഫോറം തിരുവനന്തപുരം ജില്ല സൗഹൃദ സംഗമം സംഘടിപ്പിച്ചു

Oct 5, 2026

seena

തിരുവനന്തപുരം: കെ.എസ്.ടി.എ എന്ന അധ്യാപക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരായി പല കാലങ്ങളിലായി വിരമ്മിച്ചവരുടെ കൂട്ടായ്മയായ “എൽഡേഴ്സ് ഫോറം തിരുവനന്തപുരം” ന്റെ സൗഹൃദ കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്നു.

സൗഹൃദ സംഗമം ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ:എം.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി, മുൻ ജനറൽ സെക്രട്ടറിമാരായ എം ഷാജഹാൻ, എൻ.ടിശിവരാജൻ, കെ.എസ്.എസ്.പി.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി അജയൻ, കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി ആർ വിദ്യാ വിനോദ്, കൺവീനർ എൻ ശശിധരൻ, പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാവിപരിപാടികൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്ത് പിരിഞ്ഞു.

cake tower new
LATEST NEWS
ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആയൂരിൽ സ്വകാര്യ ട്യൂഷൻ സെന്റർ ഉടമ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കൊല്ലം: ആയൂർ അഞ്ചൽ റോഡിൽ പ്രവർത്തിക്കുന്ന സമാന്തര ട്യൂഷൻ സെന്ററിലെ ഉടമയും പ്രിൻസിപ്പളുമായ വ്യക്തി...