ഇളമ്പ: ഹയർസെക്കന്ററി ബൈട്രാൻസ്ഫർ ത്വരിതപ്പെടുത്തുക, ഡയറ്റ് സ്പെഷ്യൽ റൂൾ നിയമനം വേഗത്തിലാക്കണ മെന്നും കെ.എസ്.ടി.എ ഇളമ്പ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനാറിപ്പോർട്ട് സബ്ജില്ലാ ജോയിന്റ് സെക്രട്ടറി എസ് നിഹാസ് അവതരിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് എസ് സുമേഷ് അധ്യക്ഷത വഹിച്ചു.എസ് ബിന്ദുകുമാരി രക്തസാക്ഷി പ്രമേയവും ഷീല വി.പി അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി എച്ച്.വി റിജു അവതരിപ്പിച്ചു.സബ്ജില്ലാ ജോയിന്റ് സെക്രട്ടറി എം ബാബു, എക്സിക്യൂട്ടീവ് എം മഹേഷ്, കമ്മിറ്റി അംഗം പി മനോജ് എന്നിവർ അഭിവാദ്യം ചെയ്തു. പുതിയ സെക്രട്ടറിയായി എച്ച്.വി റിജുവിനേയും പ്രസിഡന്റായി എസ് സുമേഷിനേയും തെരഞ്ഞെടുത്തു.