ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക: കെ.എസ്.ടി.എ

Nov 22, 2021

കിളിമാനൂർ: നവകേരള സൃഷ്ടിക്കായി അണിചേരു മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തു എന്ന മുദ്രാവാക്യമുയർത്തി കെ എസ് ടി എ കിളിമാനൂർ ഉപജില്ലയുടെ 31-ാം വാർഷിക സമ്മേളനം സ. എസ്. ശശികല നഗറിൽ (കിളിമാനൂർ പുതിയകാവ് എസ് എൻ ഓഡിറ്റോറിയത്തിൽ) നടന്നു.കപട ദേശീയതയുടെ പേര് പറഞ്ഞ് ദേശീയ വിദ്യാഭ്യാസത്തെ കാവി വൽക്കരിക്കാനും കമ്പോള വൽക്കരിക്കാനും ശ്രമിക്കുന്നതിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ ക്രമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുവാൻ സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ സമ്മേളനം കെഎസ് ടി എ സംസ്ഥാന സെക്രട്ടറി ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ സെക്രട്ടറി അഡ്വ.എസ് ജയചന്ദ്രൻഎസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ എട്ട് വിദ്യാലയങ്ങൾക്ക് വി. വിവിദ്യാനന്ദൻ നായർ എൻഡോവ്മെൻറ് വിതരണം ചെയ്തു.കോവിഡ് കാലത്ത് അധ്യാപകർക്ക് ഓൺലൈനിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം നൽകിയ ലോഗിൻ കെ എസ് ടി എ യുടെ പദ്ധതിയുടെ ആർ പി മാർക്ക് കെ എസ് ടി എ സ്ഥാന വൈസ് പ്രസിഡന്റ് എ നജീബ് ഉപഹാരം നൽകി ആദരിച്ചു. കെ എസ് ടി എ മുൻ ജനറൽ സെക്രട്ടറി എം ഷാജഹാൻ വിജയാനന്ദൻ നായർ അനുസ്മരണം നടത്തി.സംസ്ഥാന എക്സിക്യൂട്ടീവ് പി വി രാജേഷ്, ജില്ലാ സെക്രട്ടറി വി. അജയകുമാർ, ജോ.സെക്രട്ടറി സതീഷ് കുമാർ ,ജില്ലാ പ്രസിഡന്റ്‌ സിജോവ് സത്യൻ, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി ആർ സാബു , കെ വി വേണുഗോപാൽ, എം എസ് ശശികല, കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ എന്നിവർ അഭിവാദ്യമർപ്പിച്ചു.

ഭാരവാഹികളായി എസ് ഷമീർ ഷൈൻ(പ്രസിഡന്റ് ), എസ്. മനോജ, അനൂപ്. വി. നായർ, വി. രാജേഷ് (വൈസ് പ്രസിഡന്റുമാർ ) നവാസ്.കെ(സെക്രട്ടറി), സി. എസ്. സജിത, ഹരീഷ് ശങ്കർ, ബിനോയ്‌ (ജോയിന്റ് സെക്രട്ടറിമാർ ), വി. ഡി. രാജീവ്‌ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.

.എൻ ജി സാജൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ബി പ്രേമചന്ദ്രൻ സ്വാഗതവും നവാസ് കെ നന്ദിയും പറഞ്ഞു.

ചിത്രം : കെ എസ് ടി എ കിളിമാനൂർ ഉപജില്ലാ വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ഡി സുധീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...