ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും

Oct 16, 2021

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ 2020-2021 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ 138 കുട്ടികൾക്കു അവാർഡ് വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കെടിസിടി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

തുടർച്ചയായി പത്തൊൻപത് തവണയും എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി ജൈത്രയാത്ര തുടരുന്ന കെടിസിടി ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ 138 ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് ജോർജ്ജ് ഓണക്കൂർ അവാർഡുകൾ വിതരണം ചെയ്യുതു. സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ എ. നഹാസ് സ്വാഗതമാശംസിച്ചു.

കെ ടി സി ടി ട്രസ്റ്റ് പ്രസിഡന്റ് ഇ. ഫസലുദ്ദീൻ സെക്രട്ടറി എ. എം. എ. റഹീം, കെ ടി സി ടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. എസ്. ബിജോയ്‌, എച്ച്. എസ്. പ്രിൻസിപ്പൽ എം. എൻ മീര,സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം, കെ ടി സി ടി ഹോസ്പിറ്റൽ ചെയർമാൻ പി ജെ നഹാസ്, കൺവീനർ എം. എസ്. ഷെഫീർ, കെ ടി സി ടി ബിഎഡ് കോളേജ് ചെയർമാൻ എസ്. നൗഷാദ് കെ ടി സി ടി ട്രഷറർ മുഹമ്മദ് ഷഫീഖ് കെ ടി സി ടി പ്രീസ്കൂൾ വൈസ്പ്രിൻസിപ്പൽ ഗിരിജ രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എച്ച്. എസ്. വൈസ്പ്രിൻസിപ്പൽ ബി. ആർ. ബിന്ദു കൃതജ്ഞത അർപ്പിച്ചു.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...