കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 7 വരെ നീട്ടി നൽകിയതായി അധികൃതർ അറിയിച്ചു. നോട്ടിഫിക്കേഷൻ പ്രകാരം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാനാകാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
2025 ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ സമർപ്പിച്ചവരിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് അവ തിരുത്തുന്നതിനുള്ള അവസരവും 2026 ജനുവരി 7 വരെ ലഭിക്കും. https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷ തിരുത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.പൂർണ്ണമായി അപേക്ഷ സമർപ്പിച്ചവർ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘APPLICATION EDIT’ ലിങ്കിലൂടെ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണം.
ഈ ഘട്ടത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ, ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ തിരുത്താൻ അവസരം ലഭിക്കും.




















