ആകാശത്ത് കാണാം ആ ദൃശ്യവിസ്മയം; മഹാ കുംഭമേളയുടെ അവസാന ദിവസം സൗരയൂഥത്തിൽ അപൂർവ്വ പ്രതിഭാസം

Feb 20, 2025

മഹാ കുംഭമേള അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. കുംഭ മേളയുടെ പുണ്യസ്നാനത്തിന് വേണ്ടി ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ് രാജിലേക്ക് ഒഴുകിയെത്തുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 52 കോടി ഭക്തർ പുണ്യസ്നാനത്തിന് വേണ്ടി എത്തി. ഫെബ്രുവരി 26ന് മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള അവസാനത്തെ സ്നാനത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ മഹാകുംഭമേള അവസാനിക്കുന്ന ദിവസം ആകാശത്ത് നടക്കുന്ന ഒരു അപൂർവ ജ്യോതിഷ പ്രതിഭാസത്തെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളും ഭൂമിയിൽ നിന്ന് നോക്കിയാൽ ദൃശ്യമാകുന്ന കാഴ്ചയാണ് ഈ അപൂർവ്വ ജ്യോതിഷ പ്രതിഭാസം. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവ ഇന്ത്യയിൽ നിന്ന് രാത്രി ആകാശത്ത് ദൃശ്യമാകും.ആകാശത്തിലെ ഈ ദൃശ്യവിസ്മയം മഹാകുംഭ മേളയ്ക്ക് സവിശേഷമായ ഒരു പ്രധാന്യം നൽകുന്നു. കാരണം ഈ പ്രപഞ്ച പ്രതിഭാസങ്ങൾ ആത്മീയ ഊർജത്തെ ഉത്തേജിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു. 2025 ജനുവരിയിൽ ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുടെ ദൃശ്യതയോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. ഫെബ്രുവരിയിൽ ഈ നിരയിലേക്ക് ബുധൻ കൂടി എത്തിച്ചേർന്നതിന് ശേഷമാണ് പ്രതിഭാസം അവസാനിക്കുന്നത്.2025 ഫെബ്രുവരി 28ന് ഈ പ്രതിഭാസം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്. അന്ന് ഏഴ് ഗ്രഹങ്ങളും സൂര്യന്റെ ഒരു വശത്ത് ദൃശ്യമാകും. സൂര്യൻ ആകാശത്തിന് കുറുകെ കണ്ടെത്തുന്ന പാത അവയുടെ ഭ്രമണപഥങ്ങൾ ഏകദേശം ഒരേ തലത്തിലായതിനാൽ ഈ ആകാശഗോളങ്ങൾ ക്രാന്തിവൃത്തത്തിലാണ് ദൃശ്യമാകുക.ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ച് ഗ്രഹങ്ങളുടെ ദൃശ്യവിസ്മയം യാതൊരുവിധ സഹായവുമില്ലാതെ നിരീക്ഷകർക്ക് കാണാൻ സാധിക്കും. എന്നാൽ യൂറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ ബൈനോക്കുലറുകളോ ദൂരദർശിനികളോ ആവശ്യമായി വരും. സൂര്യാസ്തമയത്തിനു ശേഷമുള്ള സന്ധ്യാസമയത്തോ സൂര്യോദയത്തിനു മുമ്പോ ആയിരിക്കും നിരീക്ഷണത്തിന് ഏറ്റവും അനയോജ്യമായ സമയം, ഈ സമയങ്ങളിൽ ഗ്രഹങ്ങൾ ആകാശത്ത് ഉയർന്ന നിലയിലായിരിക്കും.

ഈ പ്രതിഭാസം വീണ്ടും സംഭവിക്കുമോ?

ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 2025 ഓഗസ്റ്റിന്റെ മദ്ധ്യത്തിൽ രാവിലെ ആകാശത്ത് ആറ് ഗ്രഹങ്ങൾ ദൃശ്യമാകുന്ന സമാനമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഈ സമയത്ത് യുറാനസിനെയും നെപ്റ്റിയൂണിനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഉപകരണങ്ങളുടെ സഹായത്താൽ അവയെ കാണാൻ സാധിക്കും.ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നീ മൂന്ന് പുണ്യസ്ഥലങ്ങളിൽ നാല് വർഷത്തിലൊരിക്കലും 12 വർഷത്തിലൊരിക്കൽ പ്രയാഗ്രാജിലും നടക്കുന്ന ഈ ദൃശ്യവിസ്മയം വിശ്വാസികളെയാണ് ഏറെ ആകർഷിക്കുന്നത്. ഈ കാലയളവിൽ പുണ്യനദികളിൽ കുളിക്കുന്നത് ജീവിത-മരണ ചക്രത്തിൽ നിന്ന് മോചനം നേടുമെന്ന് വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുണ്ട്.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...