ചിറയിൻകീഴ്.”മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ”, ഇന്ന് (16/01/2025) മഹാകവി കുമാരനാശാന്റെ 101 -ാം ചരമവാർഷിക ദിനമാണ്.
ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന് ആശാൻ തന്റെ കൃതികളിലൂടെ പറഞ്ഞുവച്ചിട്ടുണ്ട്…ജാതീയതയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പിന് കേരളത്തെ പാകപ്പെടുത്തിയ മഹാകവി കുമാരനാശാന്റെ 101-ാം ചരമ വാർഷികമാണ്. ആശാന്റെ അനശ്വര കവിതകൾ ആ കാലത്തെ അന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ സജ്ജമാക്കുന്നതായിരുന്നു. കവിയെന്നതിലുപരി വിപ്ലവകാരിയും സാമൂഹ്യപരിഷ്കർത്താവും പ്രഭാഷകനും നിയമസഭാസാമാജികനും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു പകർന്ന ആദർശങ്ങളെ തന്റെ കവിതകളിലൂടെ മലയാളിക്ക് പകർന്ന സ്നേഹഗായകന്റെ വരികൾ കാലാതീതമായാണ് നവോത്ഥാന കേരളം ഹൃദയത്തിലേറ്റുന്നത്.1873 ൽ തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന കടലോരഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ശൃംഗാരശ്ലോകങ്ങൾ രചിക്കാറുണ്ടായിരുന്നു. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയത്. ഇംഗ്ലീഷ്,സംസ്‌കൃത ഭാഷകൾ അദ്ദേഹം പഠിക്കുന്നത് ശ്രീനാരായണ ഗുരുവിന് കീഴിലാണ്. 1907 ഡിസംബറിൽ രചിച്ച ‘വീണപൂവ്’ ആണ് കുമാരനാശാനെ മഹാകവിയാക്കുന്നത്. അദ്ദേഹം ശ്രീനാരായണ ഗുരുവിനോടൊത്ത് പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോഴാണ് ഈ കൃതി രചിക്കുന്നത്.നളിനി, ലീല, ചണ്ഡാല ഭിക്ഷുകി, കരുണ, ദുരവസ്ഥ തുടങ്ങിയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ. ആശാന്റെ കവിതകളിൽ അടിസ്ഥാനമായി മുഴച്ചുനിൽക്കുന്നത് സ്നേഹമാണ്
“ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നു എ എം എഎസ് സി പ്രസിഡന്റ് ഭാഗി അശോകന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിനേഷ്. കെ. ട്രഷറർ ചന്ദ്രസേനൻ ആർട്സ് ക്ലബ് സെക്രട്ടറി ജോയ്ലാൽ മുൻ പ്രസിഡന്റ് ജി. വ്യാസൻ തുടങ്ങി എക്സിക്യൂട്ടീവ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

യുഎഇയിൽ നൂറിലധികം സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ...