ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കുള്ളവർ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്.
റെയിൽവേ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്‌ച രാത്രി 9.55 നാണ് സംഭവം.അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെയാണ് മരിച്ചത്. അൻപതിലധികം പേർക്ക് അപകടത്തിൽ പരുക്കുണ്ട്.
ട്രെയിന്‍ വൈകിയെത്തിയതും പ്ലാറ്റ്‌ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചുവെന്നാണ് വിവരം. അതേസമയം സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തര നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.അപകടത്തിൽ റെയിൽവേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു.