‘നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത’; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്

Aug 12, 2026

seena

കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ പൊലീസ് സംരക്ഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

മുസ്ലീം സമുദായത്തില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയിലുള്ളത്. നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് ഇരയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തദ്ദേശ സ്ഥാപന അധികൃതര്‍ നല്‍കിയ ജനസര്‍ട്ടിഫിക്കറ്റ്, ഇതിന്റെ അടിസ്ഥാനത്തിലുള്ള ആധാര്‍ തുടങ്ങിയവ പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രഥമദൃഷ്ട്യാ, രേഖകള്‍ പ്രകാരം വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി വയസ്സുള്ളതായി രേഖകള്‍ പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.

cake tower new
LATEST NEWS