കുന്നുവാരം യു.പി.സ്കൂളിൽ പ്രവേശനോത്സവം നടന്നു

Nov 1, 2021

കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ 19 മാസത്തെ ഇടവേളയ്ക്ക് ശേഷം 2021 നവംബർ 1ന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ഒപ്പം ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളും തുറന്നു. പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവം നഗരസഭാ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ഷീജ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.റ്റി.എ.പ്രസിഡൻ്റ് മൂഴിയിൽ സുരേഷ് അദ്ധ്യക്ഷനായിരുന്നു സ്വാഗതം സ്കൂൾ ഹെഡ്മാസ്റ്റർ മധു .ജി.ആർ, മുഖ്യ പ്രഭാഷണം സ്കൂൾ മാനേജർ എ രാമചന്ദ്രൻ നായർ, ആശംസകൾ തൊട്ടടുത്ത വാർഡ് കൗൺസിലർ ശ്രീമതി.ഷീല, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ, വൈസ് പ്രസിഡൻ്റ് സുമാ രാജൻ തുടങ്ങിയവർ നടത്തി. സ്റ്റാഫ് സെക്രട്ടറി പുലരി ആർ ചന്ദ്രൻ കൃതഞ്ജത രേഖപ്പെടുത്തി. പി.റ്റി.എ അംഗങ്ങൾ, ആശാ വർക്കർമാർ, അദ്ധ്യാപകർ, അംഗൻവാടി പ്രവർത്തകൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണവും മധുര പലഹാരവും വീട്ടിൽ കൊടുത്തു വിടുകയും ചെയ്തു.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...