ദുൽഖർ സൽമാൻ നായകൻ ആയ “കുറുപ്പ്” ചിത്രത്തിന്റെ 75 കോടി പിന്നിട്ട സന്തോഷം ആറ്റിങ്ങൽ ദുൽഖർ ഫാൻസ് വെൽഫയർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ വർക്കല വാത്സല്യം വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. ചടങ്ങിൽ വാത്സല്യം ഹോമിലേക്ക് ആവശ്യമായ 5 കിടക്കകൾ, ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്തു. ഒപ്പം ഒരു നേരത്തെ ഭക്ഷണവും നൽകി. പ്രസ്തുത ചടങ്ങിൽ വാത്സല്യം പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സബ് ജില്ലാ കമ്മീറ്റി മെംബേർസ്, ടീം വർക്കല തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ 75 കേന്ദ്രങ്ങളിൽ ഒരേ ദിവസം ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയായിരുന്നു ദുൽഖർ ആരാധകർ.
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. വാഹനം നിർത്താതെ പോയി....