ചിറയിൻകീഴ്: രാഷ്ട്രപിതാവിന്റെ 152-ആം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഉപവാസ യജ്ഞം 12 വയസ്സുള്ള അമൽ മുഹമ്മദ് ഗാന്ധിജിയുടെ വേഷപകർച്ച അണിഞ്ഞു ഉദ്ഘാടനം നടത്തി. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയും അദ്ദേഹത്തിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ചു കൊണ്ടും ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
ഉപവാസ യജ്ഞത്തിന്റെ നയ വിശദീകരണം ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ നടത്തി. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ രാധാകൃഷ്ണൻ, ബിജു, G S T O മുൻ സംസ്ഥാന പ്രസിഡന്റ്J ശശി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ A S ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ അനന്ത കൃഷ്ണൻ നായർ, ജയചന്ദ്രൻ, ജയന്തി കൃഷ്ണ, വത്സല, സംഘടനാ ഭാരവാഹികളായ ഹാഷിം, രാജു, പി ജി പ്രദീപ്, ഷമീർ, അമൽ, മറ്റു ഭാരവാഹികൾ എന്നിവർപങ്കെടുത്തു. ബ്ലോക്ക് ജംഗ്ഷനിൽ രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസ യജ്ഞം വൈകുന്നേരം 5 മണിക്ക് അവസാനിക്കും.