പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ മരത്തിൽനിന്നുവീണ് തൊഴിലാളി മരിച്ചു

Oct 23, 2026

മരശിഖരങ്ങൾ മുറിക്കുന്നതിനിടെ മരംകയറ്റ തൊഴിലാളി കാൽവഴുതിവീണ് മരിച്ചു. ഞാറയിൽകോണം വലിയകുന്ന് കാവ്യവിള വീട്ടിൽ ക്രിസ്റ്റഫർ (48) ആണ് മരിച്ചത്. തിങ്കൾ പകൽ 11.30 ഓടെ കാട്ടുപുതുശ്ശേരിയിലായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ തേക്ക്‌മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ ഉയരത്തിൽനിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. പള്ളിക്കൽ പൊലീസ് കേസെടുത്തു. അച്ഛൻ: പരേതനായ വി എം തോമസ്.
അമ്മ: പരേതയായ സാറാമ്മ.
ഭാര്യ: മിനിമോൾ. മകൻ: മീഖ.

LATEST NEWS
‘സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല’

‘സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല’

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതര്‍ക്ക് ഇന്ത്യന്‍നിര്‍മിത ജനറിക് മരുന്ന്...

വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ

വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ

നാഗപട്ടണം: തമിഴ്നാട്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച്...

സിം ആക്ടീവ് അല്ലെങ്കില്‍ വാട്‌സ് ആപ്പും ടെലഗ്രാമും ലഭിക്കില്ല; അറിയാം ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങള്‍

സിം ആക്ടീവ് അല്ലെങ്കില്‍ വാട്‌സ് ആപ്പും ടെലഗ്രാമും ലഭിക്കില്ല; അറിയാം ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങള്‍

ഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ മെസേജിങ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍;...