മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ബോളിവുഡ് നടി രാധിക ആപ്തെ നായികയായി എത്തുമെന്ന് റിപോർട്ടുകൾ

Nov 20, 2022

seena

മലയാളികൾ ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനമായിരുന്നു മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റേത്. ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ നായികയെക്കുറിച്ച് ചില റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ബോളിവുഡ് നടി രാധിക ആപ്തെ ചിത്രത്തിലെ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രാധികയുടെ രണ്ടാമത്തെ മലയാളം ചിത്രമാകും ഇത്. ഫഹദ് ഫാസിലിന്റെ നായികയായാണ് രാധിക മലയാളത്തിലേക്ക് എത്തുന്നത്.

2015 ൽ സംവിധാനം ചെയ്ത ചിത്രം സംവിധാനം ചെയ്തത് ദേശിയ പുരസ്കാര ജേതാവും എഡിറ്റുമായ വിനോദ് സുകുമാരയായിരുന്നു. ചിത്രത്തിലെ രാധികയുടെ കഥാപാത്രം നിരൂപക പ്രശസ്ത നേടിയിരുന്നു. ഇതിനോടകം ബോളിവുഡിലും മറ്റു ഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്. രാധിക കൂടി ചിത്രത്തിൽ എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറും. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഫിലിമിൽ ​ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...