മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

Dec 28, 2025

കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ട്രേഡ് യൂണിയൻ നേതാവാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു.

സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.1935 ൽ ജനിച്ച കെ എം സുധാകരന് ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ സുധാകരൻ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി.

1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍ തടവിൽ കഴിഞ്ഞിട്ടുണ്ട്.

cake tower new
LATEST NEWS
‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ...

ഹനീഫ (57) നിര്യാതനായി

ഹനീഫ (57) നിര്യാതനായി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ദീർഘകാലം പലചരക്ക് വ്യാപാരം നടത്തിയിരുന്ന ആറ്റിങ്ങൽ മുഹമ്മദ് ഹനീഫ (മുഹമ്മദ്...

മൂന്ന് ദിവസം പരിശോധിച്ചിടത്ത് നാലാം ദിവസം എങ്ങനെ മൃതദേഹം?; സംശയം ആവര്‍ത്തിച്ച് ശ്രീനന്ദയുടെ ബന്ധുക്കള്‍

മൂന്ന് ദിവസം പരിശോധിച്ചിടത്ത് നാലാം ദിവസം എങ്ങനെ മൃതദേഹം?; സംശയം ആവര്‍ത്തിച്ച് ശ്രീനന്ദയുടെ ബന്ധുക്കള്‍

പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മരണത്തില്‍...