ആറ്റിങ്ങൽ: നഗരത്തിൽ എലിപ്പനി മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാർഡുകളിൽ അടിയന്തിരമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചത്. വിതരണത്തിനുള്ള ആദ്യ പ്രതിരോധ മരുന്നിന്റെ കിറ്റ് വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിൽ നിന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഏറ്റുവാങ്ങി. തുടർച്ചയായ മഴയിൽ പല ഇടങ്ങളിലും സ്വാഭാവിക വെള്ളക്കെട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രദേശത്ത് കെട്ടികിടക്കുന്ന വെള്ളത്തിൽ എലികളുടെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ് രോഗ സാധ്യതയേറുന്നത്. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ ഒരോരുത്തരും പരമാവധി ശ്രമിക്കണം. ഈ പ്രതിസന്ധി മറികടക്കാൻ നഗരസഭ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും സമീപവാസികൾക്കും മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സമയബന്ധിതമായി എല്ലാ വീടുകളിലും മരുന്ന് വിതരണം ചെയ്യാൻ വാർഡിലെ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും നഗരസഭാ വോളന്റിയർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കാർഷിക സംബന്ധമായ ജോലിയിൽ ഏർപ്പെടുന്നവർ കന്നുകാലി പരിപാലന മേഖലയിലുള്ളവർ ശുചീകരണ തൊഴിലാളികൾ എന്നിവരാണ് പ്രധാനമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടത്. മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ കുട്ടികൾ എന്നിവർ ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിക്കരുത്. മുതിർന്നവർ ആഴ്ചയിൽ 100 ഗ്രാം വീതമുള്ള 2 ഗുളിക എന്ന ക്രമത്തിൽ പ്രതിരോധ മരുന്ന് കഴിക്കണം. വാർഡ് അടിസ്ഥാനത്തിൽ ജാഗ്രത കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ബോധവൽക്കരണത്തിന്റെ ഭാഗമായി മൈക്ക് സ്ക്വഡും പട്ടണത്തിൽ വിന്യസിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. വലിയകുന്ന് താലൂക്കാശുപത്രിയിൽ വച്ച് നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലർ എം.താഹിർ, ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ സെക്രട്ടറി ഇ.അനസ്, ഹെഡ് നഴ്സ് ലാലു സലീം, ജെ.പി.എച്ച്.എൻ ശ്രീജാകുമാരി, വോളന്റിയർമാരായ അഖിൽ, അജയ് പ്രദീപ്, ആരോമൽ തുടങ്ങിയവർ
‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്
സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്....