മാമം, തക്ഷശില ലൈബ്രറിയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരു:ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ഗിരി കെ എസിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജയകുമാർ പതാക ഉയർത്തി.
തുടർന്ന് ഗിരി കെ എസ്സ്, ലൈബ്രറിയുടെ പുസ്തക സമാഹരണം ഉദ്ഘാടനം ചിറയിൻകീഴിലെ പൂരം ഫാൻസി കട ഉടമ സിന്ധു മധുവിൽനിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് നിർവ്വഹിക്കുകയും ചെയ്തു. അംഗത്വ വിതരണ ഉദ്ഘാടനം ലൈബ്രറി സെക്രട്ടറി രഞ്ജിത്ത് കുമാർ ഗായത്രിക്കു നൽകി നിർവ്വഹിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്, ബ്രദേഴ്സ് കൺസ്ട്രക്ഷൻ എം.ഡി മധു എസ്സ്, ലൈബറി വനിതാവേദി, ബാലവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


















