മുടപുരം: മുടപുരം പ്രേംനസീർ സ്മാരക ശാന്തി വായനശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുതിയ പ്രേംനസീർ സ്മാരക ലൈബ്രറി സാഹിത്യകാരൻ ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ.തുളസീധരൻ അധ്യക്ഷത വഹിച്ചു. പുസ്തക വിതരണം സാഹിത്യകാരൻ രാമചന്ദ്രൻ കരവാരം നിർവഹിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ മത്സര വിജയികൾക്ക്
കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, സിനിമ-സീരിയൽ നടൻ എ.കെ.ഫൈസൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. വാർഡ് മെമ്പർ സൈജനാസർ, കിഴുവിലം രാധാകൃഷ്ണൻ, സി.എസ്.ചന്ദ്രബാബു, അജിത്.സി.കിഴുവിലം,
എൻ.ശശിധരൻ നായർ, ആർ.കെ.ബാബു എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി വി.ബങ്കിൻ ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം കൺവീനർ എൻ.എസ്.അനിൽ നന്ദിയും പറഞ്ഞു .


















