പകൽക്കുറി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ “പുസ്തകതണൽ” എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറി ആരംഭിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡിലും ലൈബ്രറി എന്ന പദ്ധതിയാണ് ഇത്. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ചിറയിൻകിഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായിരുന്ന എസ്. അജയകുമാറിന്റെ ചരമ ദിനമായ മെയ് 1 മുതൽ ഒരു മാസത്തിനകം എല്ലാ വാർഡിലും ലൈബ്രറി ആരംഭിക്കും.
ഹോമിയോയിൽ പുസ്തകങ്ങൾ നൽകിയത് പകൽക്കുറി ഗവ.എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റ് ആണ്. കണ്ണാടി അലമാര 2 എണ്ണം സ്പോൺസർ ചെയ്തത് ഷുക്കൂർ, സുമിയാ പള്ളിക്കൽ പെയിന്റിംഗ് വർക്ക്, ജോഷ്മോൻ പി കെ കൊട്ടിയംമുക്ക് എന്നിവരാണ്. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മനു അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഓഫീസർ കപിൽരാജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. രഘൂത്തമൻ, അനിൽ. പി, പ്രിൻസിപ്പൽ ഷീല ബി, ഹോമിയോ ഡോക്ടർ സഹീർ അബ്ബാസ്, സീനിയർ അസിസ്റ്റന്റ് ഉദയകുമാർ,എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി അനീഷ്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം സുരേഷ്,എൻ എസ് എസ് ലീഡേഴ്‌സ് ആയ കാർത്തികേയൻ, ദേവിക തുടങ്ങിയവർ പാരിപാടിയിൽ പങ്കെടുത്തു. ഈ ലൈബ്രറിയ്ക്ക് “ഡോ. വന്ദനാദാസ് ലൈബ്രറി & റീഡിങ് റൂം” എന്ന് പേര് നൽകി.


















