ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

Sep 16, 2026

കേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ് വകുപ്പ് നിര്‍ണ്ണയിച്ചിട്ടുണ്ട്.

അനുവദനീയമായ മദ്യത്തിന്റെ അളവ്

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (IMFL): 3 ലിറ്റര്‍

ബിയര്‍ (Beer): 3.5 ലിറ്റര്‍

വൈന്‍ (Wine): 3.5 ലിറ്റര്‍

കള്ള് (Toddy): 2.5 ലിറ്റര്‍

വിദേശ നിര്‍മ്മിത വിദേശ മദ്യം (FMFL): 2.5 ലിറ്റര്‍

ഒന്നില്‍ കൂടുതല്‍ ഇനം മദ്യങ്ങള്‍ കൈവശമുണ്ടെങ്കിലും ഓരോ ഇനത്തിന്റെയും പരമാവധി പരിധി ലംഘിക്കാന്‍ പാടില്ല.

ലംഘിച്ചാല്‍ ശിക്ഷ

അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി മദ്യം കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുകയോ വ്യാജ/ നികുതി വെട്ടിച്ച മദ്യം സൂക്ഷിക്കുകയോ ചെയ്യുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്.

അനുവദനീയമായതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്യുന്നത് 10,000 രൂപ വരെ പിഴ അല്ലെങ്കില്‍ തടവുശിക്ഷ

നിയമവിരുദ്ധമായി മദ്യം ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, അനധികൃതമായി മദ്യം സൂക്ഷിക്കല്‍, കടത്തല്‍, അല്ലെങ്കില്‍ വില്‍പന ലക്ഷ്യമിട്ടുള്ള ശേഖരണം -10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും

ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന മദ്യം, പാത്രങ്ങൾ, നിർമ്മാണ സാമഗ്രികൾ, കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാൻ നിയമപ്രകാരം നടപടിയെടുക്കാം

ലൈസന്‍സില്ലാതെ മദ്യം വില്‍ക്കുകയോ വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് – 10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

യാത്ര ചെയ്യുമ്പോള്‍: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യക്തിഗത ആവശ്യത്തിനായി പോലും മദ്യം ലൈസന്‍സില്ലാതെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് വകുപ്പ് 55(a) പ്രകാരം ഗുരുതര കുറ്റമാണ്.

സെയില്‍സ് ടാക്‌സ് / എക്‌സൈസ് പാസ്: ഔദ്യോഗിക ബെവ്‌കോ (BEVCO) ഔട്ട്ലെറ്റുകളില്‍ നിന്നോ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നോ വാങ്ങുന്ന മദ്യത്തിന്റെ രസീത് കൈവശം വയ്ക്കുന്നത് നിയമപരമായ തെളിവാണ്. ഈ മദ്യങ്ങളെല്ലാം ബെവ്‌കോ വഴിയോ കണ്‍സ്യൂമര്‍ഫെഡ് വഴിയോ നിയമപരമായി വാങ്ങിയതാണെന്ന ബില്ലും കൈവശമുണ്ടായിരിക്കണം).

കേരളത്തില്‍ വീടുകളില്‍ സ്വന്തമായി ‘മിനി ബാര്‍’ അല്ലെങ്കില്‍ ‘ഹോം ബാര്‍’ സ്ഥാപിക്കുന്നതിന് അബ്കാരി നിയമത്തില്‍ ലൈസന്‍സ് വ്യവസ്ഥയില്ല. വീടുകളില്‍ മദ്യം സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും മേല്‍പ്പറഞ്ഞ വ്യക്തിഗത പരിധിക്കുള്ളില്‍ മാത്രമായിരിക്കണം.

എന്നാല്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതികള്‍ (Permits/Licenses) ലഭ്യമാണ്.

താല്‍ക്കാലിക ബാര്‍ അനുമതി: വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടക്കുന്ന വിവാഹം, ജന്മദിനാഘോഷങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ അതിഥികള്‍ക്ക് മദ്യം വിളമ്പണമെങ്കില്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് താല്‍ക്കാലിക പെര്‍മിറ്റ് എടുക്കാം. ഇതിനായി നിശ്ചിത ഫീസ് അടച്ച് സര്‍ക്കിള്‍ എക്‌സൈസ് ഓഫീസില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.

ഹോട്ടലുകളിലെ മിനി ബാര്‍ (L-3/FL-3 Licenses): 3 സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലെ ഗസ്റ്റ് റൂമുകളില്‍ മിനി ബാര്‍ സ്ഥാപിക്കുന്നതിന് ലിക്കര്‍ ലൈസന്‍സുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് വീടുകള്‍ക്ക് ബാധകമല്ല.

LATEST NEWS
യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

കൊച്ചി: കൊച്ചിയില്‍ സിനിമാ താരങ്ങള്‍ക്കെതിരേ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേ ബലാത്സംഗക്കേസ്....

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

മസ്‌കത്ത്: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് തകര്‍പ്പന്‍...