50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

Aug 14, 2026

seena

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.

50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വിഡി സതീശൻ കാക്കനാട് നിർവഹിക്കും. നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.

“പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആ​ഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിങ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന്” ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.

cake tower new
LATEST NEWS