ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ ‘സ്വന്തമാവണമെന്നില്ല’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

Sep 19, 2026

seena

സ്വന്തമായി വീട് എന്നത് പോലെ ഇന്ന് സ്വന്തമായി കാര്‍ എന്നതും എല്ലാവരുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില കാര്യങ്ങള്‍ മറക്കാതെ നിര്‍ബന്ധമായി ചെയ്തില്ലെങ്കില്‍ കാറിന്റെ ലോണ്‍ അടച്ചുതീര്‍ത്താലും വാഹനം സ്വന്തമാവില്ല. അവ ചുവടെ:

ലോണ്‍ എടുത്ത് കാര്‍ വാങ്ങുമ്പോള്‍ ആര്‍സിയില്‍ നമ്മുടെ പേര് മാത്രമല്ല ഉണ്ടാവുക. ബാങ്കിന്റെ പേരും ഉണ്ടാവും. അതായത് ലോണ്‍ അടച്ചുതീര്‍ക്കുന്നത് വരെ വാഹനത്തില്‍ ബാങ്കിനും ‘ഉടമസ്ഥാവകാശം’ ഉണ്ട് എന്ന് സാരം. ഈ ലോണ്‍ അടച്ചുതീര്‍ത്താലും ബാങ്കിന്റെ ഉടമസ്ഥാവകാശം താനേ മാറില്ല. അതിനായി ചില രേഖകള്‍ ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കണം.

ആദ്യമായി ബാങ്കിന്റെ എന്‍ഒസി സമര്‍പ്പിക്കണം. ലോണ്‍ അടച്ചുതീര്‍ത്തു എന്നുള്ളതിന്റെ ഔദ്യോഗിക തെളിവാണിത്. അടുത്തതായി ഫോം 35. ആര്‍സിയില്‍ നിന്ന് ബാങ്കിന്റെ പേര് നീക്കം ചെയ്യാനാണ് ഫോം 35 ഉപയോഗിക്കുന്നത്. ഇത് രണ്ടും ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനം പൂര്‍ണമായി സ്വന്തം പേരിലേക്ക് മാറുകയുളളൂ. രേഖയുടെ ഒരു കോപ്പി ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കുന്നതിലൂടെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

cake tower new
LATEST NEWS
‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍...

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി പ്രധാനപ്പെട്ട വിസ വിവരങ്ങൾ. ടൂറിസം...