ആറ്റിങ്ങൽ നഗരസഭയിൽ വായ്പ -സബ്‌സിഡി, ലൈസൻസ് മേള

Aug 25, 2022

seena

സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈസൻസ്, വായ്പ, സബ്‌സിഡി മേള ആഗസ്റ്റ് 30 ചൊവ്വാഴ്ച രാവിലെ 10.30 ന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടത്തുന്നു. പുതിയ സംരംഭകർക്ക് ആവശ്യമുള്ള ലൈസൻസ്, K-സ്വിഫ്റ്റ് രജിസ്ട്രേഷൻ, ഉദ്യം സർട്ടിഫിക്കറ്റ്, വായ്പ്പകൾ എന്നിവ വിതരണം ചെയ്യും. ഇത് കൂടാതെ സബ്‌സിഡിക്ക് അർഹമായ ഉത്പാദന, സേവന, വ്യാപാര യൂണിറ്റുകളുടെ അപേക്ഷ സ്വീകരിക്കുകയും സബ്‌സിഡി ലഭ്യമായവർക്ക് മേളയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുമായിരിക്കും. വായ്പ ആവശ്യമുള്ള സംരംഭകർ നഗരസഭ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ :9446103697, 7907668378, 8848239416

cake tower new
LATEST NEWS