ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 9 മുതൽ 13 വരെ; ലോഗോപ്രകാശനം നടന്നു

Nov 4, 2026

ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 2026 നവംബർ
9 മുതൽ 13 വരെ ഡയറ്റ്, ഠൗൺ യു.പി.എസ്, ഗവ.ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ വച്ച് നടക്കുന്നു. ഈ കലാതസവത്തിന്റെ ലോഗോപ്രകാശനം
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് നിർവ്വഹിച്ചു.

ഉപജില്ലയിലെ സ്കൂളുകളിലെ കുട്ടികൾ വരച്ച നാല്പതിലോളം ലോഗോയിൽ നിന്നാണ്
ഇത് തെരെഞ്ഞെടുത്തത്. ചിറയിൻകീഴ് ശാരദാവിലാസം ഗേൾസ്ഹയർഹയർസെക്കൻററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അഥീനയാണ്
ലോഗോ വരച്ചത്. ലോഗോ പ്രകാശന ചടങ്ങിൽ ഡയറ്റ് പി.ടി.എ പ്രസിഡന്റ അഡ്വ.ശ്രീകുമാർ, ആറ്റിങ്ങൽ എ.ഇ. ഒ ലത.ജി.എസ്, സ്റ്റാന്റിംഗ്
കമ്മറ്റിഅംഗങ്ങളായ അഡ്വ .സുരേഷ്, ബിനു, അദ്ധ്യാപക സംഘടനാ
നേതാക്കളായ ദിനേഷ്കുമാർ.കെ, എൻ.സാബു, സജ്ഞീവ്ഗിരിലാൽ, ഹൻസീർ, അക്ബർഷാ, അരുൺ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാനായർ, ഫോറംസെക്രട്ടറി അജികുമാർ എന്നിവർ സന്നിഹിതരായിരുന്നു.

LATEST NEWS
80-ാം ഏകദിന അര്‍ധ ശതകം, കളം നിറഞ്ഞ് കിങ് കോഹ്‌ലി; കിവികള്‍ക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

80-ാം ഏകദിന അര്‍ധ ശതകം, കളം നിറഞ്ഞ് കിങ് കോഹ്‌ലി; കിവികള്‍ക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റിന്റെ...