വനിത സംവരണ ബില്ല്; ലോക്‌സഭയിൽ ചർച്ച ഇന്ന്

Sep 20, 2023

seena

ഡൽഹി: വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.

ഇന്നലെയാണ് നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നാരിശക്തീ വന്ദൻ അധിനിയം എന്ന പേരിൽ അവതരിപ്പിച്ച ബില്ല് സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. ബില്ല് അടുത്ത വർഷം തന്നെ നടപ്പാക്കണം എന്ന് പ്രതിപക്ഷം ഇന്ന് ചർച്ചയിൽ ശക്തമായി ആവശ്യപ്പെടും. വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ്വാള്‍ സഭയിൽ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാനിടയില്ല.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി...

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...