സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റേയും സിനിമകള്‍ക്കൊപ്പം ഓണത്തിന് റിലീസ് ചെയ്താണ് ലോക വന്‍ വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്.
ഇതിനോടകം തന്നെ 275 കോടി പിന്നിട്ട ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കൂടിയാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ തുടരും മാത്രമാണ്. കേരളത്തിന് പുറത്തും ലോകയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
![]()

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കവെയാണ് രണ്‍ബീര്‍ കപൂര്‍ താന്‍ ലോക കണ്ടുവെന്നും സിനിമ ഇഷ്ടമായെന്നും അറിയിച്ചത്. ‘ലോകയുടെ സംഗീതം ഇഷ്ടമായി. ഈയടുത്താണ് സിനിമ കണ്ടത്, ഗംഭീരമാണ്’ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ വിഡിയോ വൈറലായി മാറുകയാണ്. ഇതാണ് യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ഹിറ്റ് എന്നാണ് ലോകയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.
![]()
അതേസമയം ലോകയുടെ രണ്ടാം ചാപ്റ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം അധ്യായത്തില്‍ നായകന്‍ ടൊവിനോ തോമസിന്റെ ചാത്തനാണ്. വില്ലനായി എത്തുന്നതും ടൊവിനോ തന്നെയായിരിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. മൂന്നാം ഭാഗത്തിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ കഥയിലേക്ക് കടക്കുകയെന്നാണ് നേരത്തെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞത്.