തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം കണ്ണൂർ ഇരിട്ടി സ്വദേശി സച്ചിന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിക്ക് വിറ്റ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.
തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.