കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ

Nov 24, 2026

തൃശൂർ: കമിതാക്കളെ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർവീട്ടിൽ രമ്യ (41) എന്നിവരെയാണ് സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി 8 മണിയോടെ മരിച്ച നിലയിൽ കണ്ടത്.

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമ്യയും സ്നേഹ ബന്ധത്തിലാണെന്നും ഇതുസംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇരുവർക്കും താക്കീത് നല്കിയിരുന്നുവെന്നും പറയുന്നു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

LATEST NEWS
ഹോട്ടലിൽ മുറി ചോദിച്ചപ്പോൾ നൽകിയില്ല; ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം, മാനേജർക്ക് വെട്ടേറ്റു

ഹോട്ടലിൽ മുറി ചോദിച്ചപ്പോൾ നൽകിയില്ല; ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം, മാനേജർക്ക് വെട്ടേറ്റു

കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം. ആക്രണത്തിനിടെ മാനേജരെ മൂന്നംഗ സംഘം...